തിരുവനന്തപുരം: എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു.
സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ലെന്ന് ബോധ്യപ്പെട്ടന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ എല്ലാവരും വന്നുകണ്ടിരുന്നു. എല്ലാ രാഷ്ട്രീയത്തിൽപെട്ടയാളുകളും എൻഎസ്എസിൽ ഉണ്ട്.
അവരുടെ രാഷ്ട്രീയത്തിൽ സംഘടന ഇടപെടാറില്ല. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.































