ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. 1869 ഒക്ടോബര്‍ 2-നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജനനം. കരംചന്ദ് ഗാന്ധിയുടെയും പുത്‌ലീ ഭായിയുടെയും പുത്രനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച എംകെ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാമായി മാറിയത് സമാനതകളില്ലാത്ത സഹനത്തിന്റേയും അഹിംസയുടേയും സമരമാര്‍ഗങ്ങളിലൂടെയാണ്.
ഗാന്ധിമാർഗ്ഗം
നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
ഗാന്ധിജയന്തി ആശംസകൾ

































