ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും ഇന്ന് ഉച്ചയ്ക്ക് 1:30 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരും. സെപ്തംബർ 4 ന് ന്യൂഡൽഹിയിൽ പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിത നീക്കം.
കശ്മീരിലേക്ക് പോകുന്നതിന് മുമ്പ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച താരങ്ങളുടെ കോൺഗ്രസ് പാർട്ടിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) തിങ്കളാഴ്ച ചേർന്നതിന് പിന്നാലെയായിരുന്നു രാഹുലിൻ്റെ കൂടിക്കാഴ്ച.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ഹരിയാന തിരഞ്ഞെടുപ്പിലേക്ക് 34 സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതായി ഹരിയാനയുടെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ചുമതലയുള്ള ദീപക് ബാബരിയ പറഞ്ഞു..
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ അവരുടെ സ്ഥാനാർത്ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ കാത്തിരിപ്പിന് ആക്കം കൂട്ടുകയാണ്.






























