ആലപ്പുഴ: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയയാണ് (22) മരിച്ചത്.
മൂവാറ്റുപുഴയൽ ഡെന്‍റൽ ടെക്നീഷനായ ആസിയ കഴിഞ്ഞദിവസമാണ് ഭർതൃവീട്ടിലെത്തിയത്. ഞായറാഴ്ച വൈകീട്ട് ഭർത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളത്താണ് ആസിയയുടെ വീട്. ഭർത്താവ് മുനീർ ബാങ്ക് ജീവനക്കാരനാണ്. നാലുമാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു
































