സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.
സമ്മർദങ്ങൾക്ക് ഒടുവിലാണ് രാജി. ആരോപണത്തിന് പിന്നാലെ സാംസ്ക്കാരിക വകുപ്പി അടക്കം രഞ്ജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് സർക്കാരിനെതിരേ വരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശനിയാഴ്ച തന്നെ രഞ്ജിത്ത് രാജി വച്ചേക്കുമെന്ന വാർത്ത വന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ 9.10 ഓടെയാണ് രഞ്ജിത്ത് രാജി സമർപ്പിച്ചത്. സാംസ്ക്കാരിക വകുപ്പ് രാജി സ്വീകരിക്കുക എന്നതു മാത്രമാണ് ഇനിയുള്ള നടപടി.
































