നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചു. രാജി ഗുരുതര ലൈംഗിക ആരോപണത്തിന് പിന്നാലെ. അമ്മ പ്രസിഡന്റിന് ഇമെയിൽ വഴി രാജിക്കത്ത് നൽകി. യുവനടി രേവതി സമ്പത്ത് ആണ് ആരോപണമുന്നയിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പ്രതികരിച്ചു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.
സിദ്ദിഖിനെതിരെ യുവനടി രേവതി സമ്പത്ത് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. നടിയുടെ ആരോപണത്തിൽ സിദ്ദിഖിനെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ അമ്മ ജനറൽ സെക്രട്ടറിയാണ് സിദ്ദിഖ്.
































