അബുദാബി: നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. മാത്രമല്ല യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുന്നത് ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ്. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുന്നത്. നബിദിന പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത് വെള്ളിയാഴ്ചയാണ് . സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണ്.
അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കും ഈ അവധി ബാധകമാണ്.

































