വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ അടുത്തദിവസം ലോക്‌സഭയില്‍ അവതിരിപ്പിച്ചേക്കും. ലോക്‌സഭയിലും നിയമസഭകളിലും വനിതകളും മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്നതാണ് ബില്‍.
2010 മാര്‍ച്ചില്‍ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. പാര്‍ലമെന്റിന്റെ അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്. ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് യോഗം ചേര്‍ന്നത്.
ചൊവ്വാഴ്ച രാവിലെ 9.30 ന് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന്, ഭരണഘടനയുമായി പഴയ മന്ദിരത്തില്‍നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. പുതിയ മന്ദിരത്തില്‍ 1.15 ന് ലോക്‌സഭയും രണ്ടുമണിക്ക് രാജ്യസഭയും ചേരും. പിന്നീടുള്ള ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിച്ചേക്കാം. സമ്മേളനം വെള്ളിയാഴ്ചയാണ് നടക്കുന്നത്. മേനക ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഷിബു സോറന്‍ എന്നിവര്‍ക്ക് ചൊവ്വാഴ്ച സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കാനും സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിങ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.

































