തമിഴ്നാട്ടിലെ വത്തൽ ഗുണ്ടിലു ണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കൾക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ് ‘ അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയതായിരുന്നു
































