ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്തെ ബിജെപി ഭരണം അവസാനിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി ഭരണത്തിന് എതിരെ വിധിയെഴുതാനായി ഹരിയാനയിലെ ജനങ്ങൾ കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ജനദ്രോഹ നടപടികൾമാത്രമാണ് കഴിഞ്ഞ പത്ത് വർഷത്തെ ബിജെപിയുടെ സർക്കാർ നടപ്പാക്കിയകത്. സംസ്ഥാനത്തിന് ഗുണകരമായ ഒന്നും നടപ്പാക്കിയില്ല. കർഷകരും യുവാക്കളും ദുരിതത്തിലാണ്.’-ഖാർഗെ പറഞ്ഞു.
കോൺഗ്രസിൽ മാത്രമാണ് ജനങ്ങൾക്കിനി പ്രതീക്ഷയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ വികസനം നടത്തിയുള്ളത് കോൺഗസ് സർക്കാരുകൾ അധികാരത്തിലുള്ള സമയത്താണെന്നും ഖാർഗെ പ്രതികരിച്ചു.
































