കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ പൊള്ളലേറ്റ് മരിച്ചു ഒരാൾ പൊള്ളലേറ്റ് മരിച്ചു. ബൈക്കിലിടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കുമളി അറുപത്തിയാറാം മൈലിന് സമീപമാണ് സംഭവം. കാറിനകത്ത് ഓടിച്ചിരുന്ന ആൾ മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിന് പിന്നാലെ കാർ പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ചു. മരിച്ചയാളുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടശേഷം പാതയിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.

































