ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയം ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പണക്കാർക്ക് ചോദ്യപ്പേപ്പർ വിലയ്ക്ക് വാങ്ങാൻ കിട്ടുന്ന അവസ്ഥയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എന്നാൽ വ്യാപകമായ ചോദ്യപ്പേപ്പർ ചോർച്ചയെന്ന ആരോപണം കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ തള്ളി. ബജറ്റ് സമ്മേളനത്തിന് ചേർന്ന സഭയിൽ പ്രതിപക്ഷം ആദ്യം ഉന്നയിച്ചത് നീറ്റ് വിഷയമായിരുന്നു.
രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യതയാണ് പ്രതികൂട്ടിൽ നിൽക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി വസ്തുതകൾ അല്ല അപവാദമാണ് പ്രതിപക്ഷം പ്രചരിപ്പിയ്ക്കുന്നത് എന്നായിരുന്നു ധർമ്മേന്ദ്ര പ്രധാൻ്റെ മറുപടി.

































