ന്യൂഡൽഹി: ജസ്റ്റിസുമാരായ എൻ. കോടീശ്വർ സിങ്, ആർ. മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. മണിപ്പൂരിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയാണ് ജമ്മു കശ്‌മീർ ലഡാക്ക് ഹൈകോടതി ചീഫ് ജസ്റ്റിസായ കോടീശ്വർ സിങ്.
ആർ. മഹാദേവൻ മദ്രാസ് ഹൈകോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത ഇരുവരുടെയും നിയമനത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ 34 ജഡ്ജിമാർ എന്ന സുപ്രീംകോടതിയുടെ പൂർണ അംഗബലമായി.
































