കാസർഗോഡ്: ഭൃത്യമാതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകൾക്ക് ജീവപര്യന്തം തടവ് കാസർഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
അമ്മാളുഅമ്മയുടെ മകൻ്റെ ഭാര്യ അംബികയ്ക്കാണ് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2014ലാണ് കേസിനാസ്പദമായ സംഭവം. വീടിൻ്റെ ചായ്പ്പിൽ ഉറങ്ങിക്കിടക്കു കയായിരുന്ന അമ്മാളുവമ്മയെ, അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമർത്തിയും നൈലോൺ കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു.
































