ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ശുചീകരണ തൊഴിലാളി ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന ഇന്ന് രാവിലെ തുടങ്ങും. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം പരിശോധന നിര്‍ത്തിയതായി അറിയിച്ചു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ദൗത്യം താല്‍കാലികമായി നിര്‍ത്തിവെച്ചത്.കൊച്ചിയിൽനിന്ന് നാവികസേന തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേനക്ക് കീഴിലെ 12 അംഗ സ്കൂബ ഡൈവിങ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
ശക്തമായി വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തില്‍ നിന്നും ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം പ്രതികരിച്ചിരുന്നു. “രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല.മാലിന്യം ഒന്നരമീറ്ററോളം പൊക്കമുള്ള ബ്ലോ ക്ക് ആയി കിടക്കുകയാണ്. ചെളി കൂടെ ചേര്‍ന്നുകിടക്കുന്നു. ഫുള്‍ പവറില്‍ വെള്ളം അടിച്ചുപോലും അത് കിട്ടുന്നില്ല. ഓരോ കഷ്ണങ്ങളായി ഇളക്കി മാറ്റേണ്ടി വരും.” കവര്‍പോലും ഇളകുന്നില്ല, സ്‌കൂബ ടീം അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
റോബോട്ടിക് പരിശോധനയില്‍ മനുഷ്യ ശരീരത്തിൻ്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് ഇത് മനുഷ്യ ശരീരമല്ലെന്ന് കണ്ടെത്തിയിരുന്നു. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അധികൃതര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

































