വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ റോഡരികിൽ മഴവെള്ളത്തിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. പൂനം (34) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ മോറൽ ആശുപത്രിക്ക് സമീപം യമുന വിഹാറിലെ സി ബ്ലോക്ക് ഏരിയയിലാണ് സംഭവമുണ്ടായത്. കാൽനടയായി മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്.
വെള്ളിയാഴ്‌ച പെയ്‌ത മഴയിൽ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായതായി പോലീസ് പറഞ്ഞു. നടപ്പാതയ്ക്ക് സമീപത്തെ വൈദ്യുത തൂണിൽ നിന്നുള്ള വയർ വെള്ളത്തിലേക്ക് വീണതാണ് അപകട കാരണമായത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

































