ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പു നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നട ക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ശനിയാഴ്ച വോട്ടെണ്ണൽ നടക്കും.
റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബഗ്ദ, മണിക്താല(ബംഗാൾ), ദേഹ്റ, ഹമിർപുർ, നളാഗഡ് (ഹിമാചൽപ്രദേശ്), ബദ്രിനാഥ്, മംഗളൗർ(ഉത്തരാഖണ്ഡ്), രുപൗലി(ബിഹാർ), വിക്രവന്ദി(തമിഴ്നാട്), അമർവാര(മധ്യപ്രദേശ്), ജലന്ധർ വെസ്റ്റ്(പഞ്ചാബ്) എന്നീ മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്.
ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങൾ ബിജെപിയുടെ സിറ്റിംഗ് മണ്ഡലങ്ങളാണ്. മൂന്ന് എംഎൽഎമാരും തൃണമൂലിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കിയത്. ഒരിടത്ത് തൃണമൂൽ സ്ഥാനാർഥിയുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
ഹിമാചൽപ്രദേശിൽ മൂന്നു സ്വതന്ത്ര എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി ജെപിക്കു വോട്ട് ചെയ്ത സ്വതന്ത്രർ പിന്നീട് നിയമസഭാംഗത്വം രാജിവച്ചു. മുന്നു പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു. ദേഹ്റ മണ്ഡലത്തിൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ കമലേഷ്ഠാക്കൂർ ആണ് കോൺഗ്രസ് സ്ഥാനാർഥി.
































