കളമശ്ശേരി: വീട്ടിൽ പ്രസവിച്ച അന്തർസംസ്ഥാന തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയ സൗത്ത് കളമശ്ശേരി കുസാറ്റ് റോഡിൽ താമസിക്കുന്ന സിക്കിം സ്വദേശിനി കുസും (32)നാണ് ജീവനക്കാർ രക്ഷകതിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവെയാണ് വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയത്. വിവരം അറിഞ്ഞ പ്രദേശവാസികൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ഇടപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് എ. അനസ്, എമർജൻസി മെഡിക്കൽ ടെക്നീഷൻ എം.എം. ലിന്റുമോൻ എന്നിവർ സ്ഥലത്തെത്തി.തുടർന്ന് ലിന്റുമോൻ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടിബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി. പിന്നാലെ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റി. നേരെ ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കു

































