ന്യൂഡൽഹി: ആലത്തൂർ എംപി കെ. രാധാകൃഷ്‌ണനെ സിപിഎം ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തീരുമാനം കാണിച്ച് സിപിഎം ലോക് സഭാ സ്പീക്കർക്ക് കത്ത് നൽകി,
നാല് എംപിമാരാണ് ലോക്‌സഭയിൽ സിപിഎമ്മിനുള്ളത് ആലത്തൂരിൽ സി റ്റിംഗ് എംപി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ. രാധാകൃഷ്ണൻ ലോക്സഭാ അംഗമായത്.
കേരളത്തിൽനിന്ന് സിപിഎമ്മിന് ആകെയുള്ള ഒരു സീറ്റാണ് ആലത്തൂർ. ഇത് കൂടാതെ ലോക്സഭയിൽ തമിഴ്‌നാട്ടിൽ രണ്ടും രാജസ്ഥാനിൽ ഒരു സീറ്റു മാണ് ആകെ സിപ്പിഎമ്മിനുള്ളത്.
































