കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രദീപ് ചന്ദ്രനെയാണ് അറസ്റ്റ് ചെ യ്‌തത്. കൊലപാതകത്തിനായി പ്രതി അമ്പിളി സർജിക്കൽ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിലിൻ്റെ സുഹൃത്താണ് ഇയാൾ.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൂഡാലോചന കേസിൽ പ്രദീപ് ചന്ദ്രൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഒളിവിലുള്ള സുനിലിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജിതമാക്കി.
കടയുടമ സുനിലിൻ്റെ നിർദേശ പ്രകാരം സുഹൃത്ത് പ്രദീപ് ചന്ദ്രൻ ആണ് മറ്റൊരു കടയിൽ നിന്ന് സർജിക്കൽ ബ്ലേഡ് വാങ്ങി നൽകിയത്. പിന്നീട് കളിയിക്കാവിളയ്ക്ക് അടുത്ത് അമ്പിളിയെ കാറിൽ കൊണ്ടുവിട്ടതും സുനിലായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഒന്നര കിലോമീറ്റർ അകലെ പ്രദീപും സുനിലും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
































