കഴിഞ്ഞദിവസം ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ കണ്ണാടി വെച്ചാൽ കോലം നന്നാകുമോ എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ അതി രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയുണ്ടായി . കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ഒരു പരിപാടിയിൽ മുസ്ലിംലീഗിനെ അതിരൂഷമായി വിമർശിച്ചിരുന്നു അതിന്റെ മറുപടിയായാണ് ലീഗ് മുഖപത്രം ഇത്തരത്തിൽ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
ഇതാണ് മുഖപ്രസംഗം പറയുന്നത്
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം ഭരണവീഴ്ച്ചയാണെന്ന് പി ആർ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ല. വീണ്ടും തോറ്റാൽ പാർട്ടിയെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടിവരുമെന്നും കണ്ണാടി വെച്ചാൽ കോലം നന്നാകുമോ’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്.
ഭരണദൗർബല്യങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കുട്ടിയെന്ന പാർട്ടിയുടെ വിലയിരുത്തൽ മുഖ്യമന്ത്രിയിലേക്ക് വിരൽ ചൂണ്ടിയപ്പോൾ ന്യായീകരണം ചമയ്ക്കാൻ ഗോവിന്ദനും പാടുപെട്ടു എന്ന് മുഖപത്രം വിമർശിച്ചു.
നിരാശാജനകമായ തോൽവിയിൽ ഭരണപരമായ പോരായ്മകളാണ് നിഴലിച്ചുനിൽക്കുന്നതെന്ന് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പോരാളി ഷാജിമാരും തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷേ പി ആർ ടീമും മുഖ്യമന്ത്രിയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിലും വലിയ അടി കിട്ടിയേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പാർട്ടി അനുകൂലമായി വാർഡ് വെട്ടികീറി വിഭജിക്കുന്ന പഴയകുടില തന്ത്രം വീണ്ടും ഇറക്കിയിട്ടുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

































