കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്.
പരിക്കേറ്റ 46 പേരാണ് ചികിത്സിയിലുള്ളത്. രക്ഷാപ്രവർത്തനം ഉൾപ്പെട ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. അതേസമയം കമ്പനിക്കെതിരെ കുവൈത്ത് സർക്കാർ നിയമ നടപടി ആരംഭിച്ചു.
































