പാമ്പാടി :ദേശീയപത 183ൽ നെടുമാവിന് സമീപം കെ എസ് ആർ റ്റി സി ബസും രോഗിയുമായി പോയ ആംബുലൻസും കൂട്ടിയിടിച് 8പേർക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12.30നാണ് അപകടം നടന്നത് കോട്ടയത്തുനിന്നും കുമളിക്കു പോയ കെ എസ് ആർ റ്റി സി ബസിൽ കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക് രോഗിയുമായി പോയ ആംബുലൻസ് ഇടിക്കുകയായിരുന്നു.. മറ്റു വാഹനങ്ങളെ കടന്നെത്തിയ ആംബുലൻസ് ബസിൽ നേർക്കുനേർ ഇടിച്ചാണ് അപകടമുണ്ടായത്. മുൻഭാഗം പൂർണമായും തകർന്നു പോയ ആംബുലൻസിൽ നിന്ന് ഡ്രൈവറെ വാതിൽ വെട്ടിപോളിച്ചാണ് പുറത്തെടുത്തത്
വാഹനത്തിൽ ഉണ്ടായിരുന്ന രോഗിക്കും കൂടെയുണ്ടായിരുന്നവർക്കും സാരമായി പരികുപറ്റി.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ ഡ്രൈവർ അടക്കം 5പേർ ഉണ്ടായിരുന്നു ഇവർക്കാണ് കാര്യമായി പരിക്കേറ്റത് പാമ്പാടിയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷപ്രവർത്തണം നടത്തി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.ഈ ഭാഗത്തു വഴിയരികിൽ ലോറിയടകമുള്ള വലിയവാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലമാണ്. വലിയ വളവുകൾ ഉള്ള ഈ പ്രദേശത്തു വാഹനങ്ങളുടെ പാർക്കിംഗ് അപകട സാധ്യത വർധിപ്പിക്കുന്നു
































