കുവൈത്തിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരിൽ 41 ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി സംഭവ സ്ഥലം സന്ദർശിക്കും. ബുധനാഴ്ച പുലർച്ചെ കുവെെറ്റിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലെ അടുക്കളയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുവൈത്ത് തീപിടുത്തത്തിൽ ഇതുവരെ 11 മലയാളികൾ മരിച്ചതായാണ് കണക്കാക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.
































