മലപ്പുറം: വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവം പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയിലെന്ന് ബന്ധുക്കൾ മലപ്പുറം പരപ്പനങ്ങാടിയിൽ ആണ് സംഭവം.
പ്ലസ് വൺ സീറ്റു കിട്ടാത്തതിൽ കുട്ടിക്ക് നിരാശയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
പ്ലസ് വൺ സീറ്റ് കിട്ടാത്തതാണ് മരണകാരണം എന്ന് പൂർണമായി പറയാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിക്ക് എന്തോ മാനസിക പ്രശ്‌നമുള്ളതായാണ് അറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
അതിന് ചികിത്സതേടിയിട്ടുള്ളതായി ബന്ധുക്കൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണന്നും പോലീസ് പറഞ്ഞു.
































