മണിപ്പൂരിലെ വംശീയ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്‌താവന പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കണമെന്ന് കോൺഗ്രസ്. പ്രതിപക്ഷത്തെ കേൾക്കുന്ന സ്വഭാവം മോദിക്ക് ഇല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
പ്രതിപക്ഷത്തിൻ്റെ ശബ്ദം കൂടി കേട്ടെങ്കിലേ രാജ്യം മുന്നോട്ടുപോകു. ബിജെ പി നേതൃത്വത്തിലുള്ള സർക്കാറിന് കഴിഞ്ഞ പത്ത് വർഷം സംഭവിച്ചത് ഇനി ആവർത്തിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.
ഭാഗവതിന്റെ പ്രസ്താവനയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മണിപ്പൂർ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ മാറ്റണമെന്ന ആവശ്യം പോലും ബിജെപി ചെവിക്കൊണ്ടില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
എന്നാൽ, ആർഎസ്എസ് പറയുന്നതെങ്കിലും ശ്രദ്ധിക്കണം. നമ്മളും അവരും എന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ഭാഗവത് പറഞ്ഞത്. മാസങ്ങളായി താൻ പറഞ്ഞുവരുന്നതാണ് ഭാഗവതും പറഞ്ഞതെന്ന് അദ്ദഹം വ്യക്തമാക്കി.
































