പാർട്ടി വിരുദ്ധ നിലപാടുകളുടെ പേരിൽ പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഎം പുറത്താക്കി.
കേരളാ കോൺഗ്രസ് -എം അധ്യക്ഷൻ ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ ബിനു പുളിക്കകണ്ടം വിമർശനം ഉന്നയിച്ചിരുന്നു. പാലാ നഗര സഭയിൽ സിപിഎം പാർലമെന്ററി പാർട്ടി നേതാവാണ് നിലവിൽ ബിനു പുളി ക്കകണ്ടം.
ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു. ജനങ്ങ ളെ നേരിടാൻ ഭയമുള്ളതിനാലാണ് ജോസ് കെ.മാണി രാജ്യസഭയിലേക്ക് പോകുന്നതെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞിരുന്നു .
പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരു ന്നതിനെതിരെ കേരളാ കോൺഗ്രസ് -എം നിലപാട് എടുത്തതാണ് നഗരസഭയിൽ തർക്കങ്ങൾ തുടങ്ങാൻ കാരണം
































