ജയ്‌പൂർ രാജസ്ഥാനിൽ പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്.എച്ച്.ഒ ഉൾപ്പെടെ എട്ട് പോലീസുകാർക്കെതിരെ കേസ്. ജുൻജുനു ജില്ലയിലെ മന്ദ്രേല പോലീസ് സ്റ്റേഷൻ പരിധിയിൽ മേയ് 29നാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് എസ്എച്ച്‌ഒയെ സസ്പെൻഡ് ചെയ്‌തിരുന്നു. മന്ദ്രേല പോലീസ് സ്‌റ്റേഷനിൽ നൽകിയ പീഡന പരാതിയെ തുടർന്ന് മേയ് 24ന് ജ യ്‌പുരിൽ നിന്ന് കോട്‌പുതലി സ്വദേശിയായ ഗൗരവ് ശർമയെ അറസ്റ്റ് ചെയ്തിരുന്നു.
അടുത്ത ദിവസം, കോടതി പ്രതിയെ അഞ്ച് ദിവസത്തെ റിമാൻഡിൽ പോലീസിന് കൈമാറി. മേയ് 29 ന്, പോലീസ് കസ്റ്റഡിയിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഏകദേശം 30 വയസുള്ള പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു
മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച പ്രതിയുടെ കുടുംബാംഗങ്ങൾ എ സ്എച്ച്ഒയ്ക്കും മറ്റ് പോലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.































