ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരത്തിൽ എത്തുമോ? ഇന്ത്യ എന്ന മുന്നണിക്ക് കീഴിൽ ഒന്നിച്ച പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ തകർക്കാനുള്ള കരുത്തുണ്ടോ?എന്നിങ്ങനെ ചോദ്യങ്ങൾ ഒരുപാടാണ്. ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഇന്ന് ലഭിക്കുന്നത്.

മൂന്നാം അങ്കത്തിന് കച്ചകെട്ടിയിരിക്കുകയാണ് ബിജെപി. ഈ പ്രതീക്ഷകൾക്ക് കരുത്തേകുന്നതായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ എക്സിറ്റ് പോളുകൾ തള്ളിക്കൊണ്ടാണ് ഇന്ത്യ മുന്നണിയും കോൺഗ്രസും രംഗത്തെത്തിയത്. ഫലം പുറത്തുവന്നശേഷം എക്സിറ്റ് പോളുകൾക്ക് മറുപടി നൽകുമെന്നുമാണ് ഇന്ത്യ മുന്നണിയുടെ പ്രതികറണം.
രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. തപാൽ ബാലറ്റ് എണ്ണി അരമണിക്കൂറിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.































