ചെറുതോണിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നിവരെ തൊടുപുഴയിൽ നിന്നുമാണ് കണ്ടെത്തിയത്.
കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പോലീസിനെ അറിയിച്ചതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചിരുന്നു കുട്ടികൾ ബസിൽ കയറിയെന്ന് തൊടുപുഴയിലേക്ക് പോയ ഒരു ബസിലെ കണ്ടക്ടർ വിവരം നൽകിയതിന് അനുസരിച്ച് ഇവിടെ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
ഇവർ എന്തിനാണ് തൊടുപുഴയ്ക്ക് പോയതെന്ന് വ്യക്തമല്ല കുട്ടികളെ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം പോലീസ് വീട്ടിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്. ചെറുതോണിയിലെ ആരാധനാലയത്തിൽ ഇവർ പോയിരുന്നു. ആരാധനാലയത്തിലെത്തിയ കുട്ടികൾ ബാഗ് അകത്ത് വച്ച ശേഷം ഇവിടെ നിന്ന് ഇറങ്ങിപ്പോയി. ഇത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ചെറുതോണി ടൗണിൽ 100 മീറ്റർ അകലെയുള്ള ഒരു വീടിൻ്റെ സിസിടിവി ദ ശ്യത്തിൽ കുട്ടികൾ നടന്നു പോകുന്നതായും കണ്ടു എന്നാൽ അതിന്ശേ ഷം കുട്ടികളെ കാണാതാകുകയായിരുന്നു.

































