പൊതു തെരഞ്ഞെടുപ്പ് ഫലം അറിയുവാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പല രീതിയിലുള്ള പ്രവചനങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. ഒരു അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകന്റെ അഭിപ്രായത്തിൽ നരേന്ദ്രമോദി വീണ്ടും മൂന്നാമതും അധികാരത്തിൽ എത്തുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം.അതോടൊപ്പം തന്നെ രാജ്യത്ത് ബിജെപി 305 സീറ്റ് നേടുമെന്നും രാഷ്ട്രീയ നിരീക്ഷകനായ ബ്രിമ്മർ പ്രവചിക്കുന്നു. ഇന്നലെ പുറത്തുവന്ന പ്രമുഖ എക്സിറ്റ് പോളുകൾ എൻഡിഎ സഖ്യത്തിന് 401 സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു.രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നരേന്ദ്രമോദി മൂന്നാമതും അധികാരത്തിൽ എത്തുന്ന കാര്യം തള്ളിക്കളയുവാൻ പറ്റില്ല. അയോധ്യ ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ ഗുണം ചെയ്യും എന്ന് രാഷ്ട്രീയ നിരീക്ഷകർ തന്നെ വിലയിരുത്തുന്നുണ്ട്.

മുൻകാല തെരഞ്ഞെടുപ്പുകളിൽ ബിജെപി രാഷ്ട്രീയ ആയുധം ആക്കിയത് അയോധ്യ തന്നെയാണ്, രാജ്യത്തെ രാമ ഭക്തർക്ക് ബിജെപി നൽകിയ ഉറപ്പ് അവർ പാലിക്കുക തന്നെ ചെയ്തു, അയോധ്യയിൽ രാമ ക്ഷേത്രം എന്നത് ബിജെപിയുടെ രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു, രാമ ക്ഷേത്രം നിർമ്മിക്കുകയും പ്രധാനമന്ത്രി തന്നെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും തെരഞ്ഞെടുപ്പിന് തൊട്ട് ഏതാനും മാസങ്ങൾക്കു മുമ്പ് ആയിരുന്നു. അയോധ്യയിലെ രാമക്ഷേത്രം 2019 നടന്ന തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റ് കിട്ടുമെന്ന് ഉറച്ച വിശ്വാസമാണ് ബിജെപിക്ക് ഉള്ളത്. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തുമെന്ന് പ്രവചനങ്ങൾ പലതും നടക്കുന്നുണ്ടെങ്കിൽ തന്നെയും ഇവർക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുവാൻ കഴിയില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തൽ 2019 ൽ 303 സീറ്റ് ആണ് ബിജെപി നേടിയത് (എൻഡിഎ 353) എന്നാൽ ഇക്കുറി ബിജെപി ഒറ്റയ്ക്ക് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.
കേരളത്തിൽ മൂന്നു സീറ്റ് ലഭിക്കുമെന്നും 2019 ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ കേരളത്തിൽ ഇക്കുറി ലഭിക്കുമെന്ന് ബിജെപിസംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ എൻഡിഎ സഖ്യത്തിന് സാധിച്ചതായി ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നു. കേരളത്തിൽ 20 സീറ്റും നേടുമെന്ന് വിശ്വാസത്തിലാണ് യുഡിഎഫ് ഇടതു സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാകുക എന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. ഇടതുമുന്നണി ആകട്ടെ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ കാരണം ജനകീയ വിധിയെഴുത്ത് തങ്ങൾക്ക് അനുകൂലമായിരിക്കും എന്നാണ് പറയുന്നത്.പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ കോട്ടയത്ത് പറഞ്ഞത് 12 സീറ്റ് എൽഡിഎഫിന് ലഭിക്കുമെന്നാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ അദ്ദേഹം തള്ളിക്കളയുന്നു.

































