കൊല്ലം: വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കൊല്ലം ഉമയനല്ലൂർ മാടച്ചിറയിലാണ് സംഭവം. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ് – ഹയറുന്നിസ ദമ്പതിക ളുടെ മകൻ ഫർസീൻ (12) ആണ് മരിച്ചത്.
വെള്ളിയാഴ്‌ച വൈകിട്ട് ആറേ കാലോടെ കുളത്തിൻകരയിൽ മൂത്രം ഒഴിക്കു ന്നതിനിടെ ഫർസിൻ്റെ സഹോദരൻ അഹ് യാൻ കാൽ വഴുതി കുളത്തിൽ വീണു. തുടർന്ന് രക്ഷിക്കാനായി കുളത്തിലിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.
ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഫർസീൻ്റെ ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ അഹ് യാൻ (ഏഴ്) ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

































