ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെ 57 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് കുറിക്കും.
പഞ്ചാബിലെ 13 മണ്ഡലങ്ങളിലും ഹിമാചൽപ്രദേശിലെ നാലു മണ്ഡലങ്ങളിലും യുപി, ബംഗാൾ, ബിഹാർ, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലും ഇന്നു വോട്ടെടുപ്പ് നടക്കും. ഇന്നത്തെ വോട്ടെടുപ്പോടെ ഏഴു ഘട്ടം പോളിംഗ് പൂർത്തിയാകും.
ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഒഡീഷയിലെ അവശേഷിക്കുന്ന 42 നിയമ സഭാ മണ്ഡലങ്ങൾ ഇന്നു വിധിയെഴുതും. ചൊവ്വാഴ്‌ചയാണു വോട്ടെണ്ണൽ.
ഇന്ന് വൈകുന്നേരം ആറിന് പോളിംഗ് കഴിയുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങും.

































