പാറ്റ്ന പാറ്റ്ന യൂണിവേഴ്‌സിറ്റിയിലെ ലോ കോളജ് കാമ്പസിൽ അവസാന വർഷ നിയമ വിദ്യാർഥിയെ അജ്ഞാതർ മർദിച്ചു കൊലപ്പെടുത്തി. ബിഎൻ കോളജിലെ വിദ്യാർഥിയായ ഹർഷ് രാജ് (22) ആണ് കൊല്ലപ്പെട്ടത്.
വിദ്യാർഥി പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോ ഗസ്ഥർ പറഞ്ഞു. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചിലും ആരംഭിച്ചിട്ടു

































