ഭോപ്പാൽ മധ്യപ്രദേശിൽ വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദിച്ചു. ഗ്വാളിയോർ ജില്ല യിലെ ദേവ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മെയ് 25 ന് നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അക്രമത്തിനിടെ യുവതിക്കും മർദനമേറ്റു. വിവാഹിതയായ യുവതി കഴിഞ്ഞ രണ്ട് മാസമായി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്ന തെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് (എസ്‌ഡിഒപി) ജിതേന്ദ്ര നാഗായിച്ച് പറഞ്ഞു.
കുടുംബാംഗങ്ങൾ ഇല്ലാത്ത സമയത്താണ് യുവതി യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ആരോ വീട്ടുകാരെ വിവരമറിയിക്കുകയും, അവർ സ്ഥലത്തെത്തുകയും യുവാവിനെ കയർ കൊണ്ട് കെട്ടിയ ശേഷം മർദ്ദിക്കുകയും ചെയ്തു യുവതി യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവൾക്കും മർദനമേറ്റു.
എല്ലാവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആരും പരാതി നൽ കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൻ്റെ വീഡിയോ ആരോ പക ർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

































