ആലുവയിൽ നിയന്ത്രണം നഷ്ടമായ കണ്ടെയ്നർ ലോറി മെട്രോ തുണിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്.
ലോറിയിലുണ്ടായിരുന്ന ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശികളായ യല്ലാണ്ടിമല്ലികാർജുനയും ഷെയ്ഖ് ഹബബ് ബാഷയുമണ് മരിച്ചത്.
ആന്ധ്രയിൽ നിന്നും എറണാകുളത്തേയ്ക്ക് മത്സ്യവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മെട്രോ പില്ലർ നമ്പർ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം, പുലർച്ചെ നാലോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി ഈ അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.

































