ആഗ്ര: ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഫത്തേപൂർ സിക്രി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജ് കുമാർ ചാഹറിനെ പിന്തുണച്ച് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചഹാറിനെ പിന്തുണച്ച് ആഗ്ര ജില്ലയിലെ ബാഹ് ബ്ലോക്കിലെ ജരാറിൽ നടന്ന റാലിയിലും അദ്ദേഹം പങ്കെടുത്തു. 10 വർഷത്തിന് ശേഷം കുട്ടികൾ കോൺഗ്രസിനെക്കുറിച്ചും സമാജ്‌വാദി പാർട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു. ഒന്ന് കോൺഗ്രസ് പാർട്ടി പിരിച്ചുവിടലും മറ്റൊന്ന് ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കലും. ദിനോസറുകളെപ്പോലെ കോൺഗ്രസിനെ രാജ്യത്ത് നിന്ന് തുട ച്ചുനീക്കുന്നതിലൂടെ പൊതുജനങ്ങൾ ആദ്യത്തെ ആഗ്രഹം നിറവേറ്റും.
സ്വാതന്ത്ര്യത്തിനു ശേഷം, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലങ്ങളിലോ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തിലോ രാജ്യത്ത് നിന്ന് ദാരിദ്ര്യം നീക്കം ചെയ്തിട്ടില്ല. പക്ഷേ, ഭാരതീയ ജനതാ പാർട്ടി ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതിനുശേഷം ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നിറവേറ്റി
ബിജെപി സർക്കാരിൻ്റെ പദ്ധതികൾ എല്ലാ വീട്ടിലും കുടിവെള്ളവും ടോയ്ലറ്റുകളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ സമയത്ത്, രാജ്യത്തെ ഓരോ പൗരനും രണ്ട് തവണയും മൂന്ന് തവണയും വാക്സിനുകൾ ലഭിച്ചു. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ വരുന്ന 10 വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു പാവപ്പെട്ട മനുഷ്യരും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എല്ലാ 4 രാജ്യങ്ങളും അന്താരാഷ്ട്രവേദിയിൽ ഇന്ത്യ പറയുന്നത് കേൾക്കുന്നുണ്ട്. 2022 ൽ ആരംഭിച്ച റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിനിടെ യുക്രെയ്നി ൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തേയ്ക്ക് തിരികയെത്തിച്ചു.
നേരത്തെ ജമ്മുകാഷ്‌മീരിൽ മാത്രമല്ല, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. എന്നാ ൽ ഇപ്പോൾ അത് അവസാനിച്ചത് അതിർത്തിക്കകത്തും പുറത്തും തക്കതായ മറുപടി നൽകാൻ സായുധ സേനയ്ക്ക് കഴിയുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

































