തിരുവനന്തപുരം: ഇന്ത്യയുടെ ഏറ്റവും പുതിയ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസിൻ്റെ വിക്ഷേപണം ഇന്ന്
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്ന് വൈകുന്നേകരം 5.35നാണ് വി ക്ഷേപണം. ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കൗണ്ട്ഡൗൺ വെള്ളിയാ ഴ്ച ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
കാലാവസ്ഥ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപ ഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാ നും മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇൻസാറ്റ്-3 ഡിഎസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും. ജിഎസ്എ ൽവിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.

































