ബുധനൂർ : (ചെങ്ങന്നൂർ ) പ്രവാസിയായിരുന്ന യുവാവ് മജ്ജമാറ്റൽ ശസ്ത്രക്രിയയ്ക്ക് സ്വമാനസ്സുകളുടെ സഹായം തേടുകയാണ് ചെങ്ങന്നൂർ – ബുധനൂർ രാജേഷ് ഭവനത്തിൽ രാജീവ് ടി. കെ (41) ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.അബുദാബിയിൽ ഇലക്ട്രിക്കൽ ടെക്നീഷ്യൻ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു രാജീവ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായേനെ തുടർന്ന് അബുദാബിയിലെ എൻ.എം സി ആശുപത്രിയിൽ ചികിത്സ തേടുകയും പരിശോധനയിൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഈ ആശുപത്രിയിലെ ഗ്യാസ്ട്രോളജി വിഭാഗം മേധാവി ഡോ: മാധവൻ മഹാദേവൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം തന്നെ രാജീവിനെ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. ഇവിടുത്തെ വിദഗ്ധ പരിശോധനയിൽ മജ്ജ സംബന്ധമാകുന്ന രോഗമാണ് രാജീവിന് ഉള്ളതെന്നും ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രാജീവിന്റെ മജ്ജ ദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന രാജീവിന് 35 ലക്ഷം രൂപ മുടക്കി മജ്ജമാറ്റൽ ശസ്ത്രക്രിയ നടത്തുവാൻ നിവൃത്തിയില്ലാത്ത കാരണത്താൽ രാജീവ് ചെങ്ങന്നൂരിന്റെ എം.എൽ.എയും സാംസ്കാരിക ഫിഷറീസ് മന്ത്രിയുമായ സജി ചെറിയാനെ സമീപിക്കുകയും അദ്ദേഹത്തിൻ്റെ ഇടപെടലിൽ കണ്ണൂർ മലബാർ ക്യാൻസർ സെൻററിൽ 16 ലക്ഷം രൂപയ്ക്ക് മജ്ജമാൽ ശസ്ത്രക്രിയ നടത്താമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. മൂന്നുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിൽ നിന്നും അനുവദിച്ച് നൽകുവാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുള്ളതായി രാജീവ് പറയുന്നു. ഒരു ജോലിക്കും പോകാൻ വയ്യാത്ത അവസ്ഥയിലാണ് ഇന്ന് രാജീവ് . 10 വയസ്സും ഏഴ് വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾ രാജീവിന് ഉണ്ട് രാജീവിന്റെ കുടുംബം ഇന്ന് വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. 13 ലക്ഷം രൂപ കണ്ടെത്തുവാൻ ഉള്ള ഒരു മാർഗ്ഗവും തനിക്ക് ഇല്ലെന്ന് രാജീവ് പറയുന്നു. പ്രവാസി ജീവിതത്തിൽ വെച്ച് ഉണ്ടാക്കിയതും മുഴുവനും ചികിത്സയ്ക്കായി മുടക്കി കഴിഞ്ഞു. ഇനിയും സ്വമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ രാജീവിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയൂ.
വിലാസം : രാജീവ് ടി.കെ
രാജേഷ് ഭവനം
ബുധനൂർ പി. ഓ
ചെങ്ങന്നൂർ പിൻ : 689510
ആലപ്പുഴ ജില്ല
അക്കൗണ്ട് നമ്പർ : Alc 99982102248094
IFSC CODE ‘FDRL0001268
ഫെഡറൽ ബാങ്ക് ബുധനാർ ശാഖ
മൊബൈൽ നമ്പർ: 7558838707






























