ശബരിമല തീർഥാടനകാര്യത്തിൽ സർക്കാർ തികഞ്ഞ അവധാനതയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, വൻ ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവർ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല.
മണ്ഡലക്കാലം അല്ലാതിരുന്നിട്ടു പോലും കഴിഞ്ഞ നാലു ദിവസങ്ങളായി അഭൂതപൂര വമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഭക്തർ അഞ്ചും ആറും മണിക്കൂറുകൾ ദർശനത്തിനായി ക്യൂ നിൽക്കേണ്ടി വരുന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കണമെന്ന് ആവർത്തിച്ച് സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ സർക്കാർ ഒരു നടപ ടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

































