കൊച്ചി: പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചതുകൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളവിട്ട അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷണിക്കപ്പെടാതെ യോഗത്തിൽ എത്തി. വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ് രാജി കൊണ്ട് പരിഹാരമാകുമോ. ഭർത്താവ് നഷ്ടപ്പെട്ട ഓര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ. പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ എന്നും സതീശൻ ചോദിച്ചു.
ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്നും സതീശൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ പി.പി.ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴാണ് പാർട്ടി നടപടി എടുത്തത്.
































