അജിത് കുമാർ ചെയ്‌ത എല്ലാ പരിപാടികളും മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇപ്പോൾ അദ്ദേഹത്തിന് ഒരു ട്രാൻസ്‌ഫർ നൽകി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഇതൊന്നും കൊണ്ട് പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. നിലവിലെ അന്വേഷണമല്ല വേണ്ടത്. സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. അദ്ദേഹം ബറ്റാലിയൻ ചുമതലയിൽ തുടരും എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇപ്പോൾ നൽകിയിരിക്കുന്നത് വെറുമൊരു ട്രാൻസ്‌ഫർ മാത്രമാണ്.
അല്ലാതെ ഇതിനെ നടപടി എന്നു പോലും വിളിക്കാനാവില്ല. എഡിജിപി ആർ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പിൽ ഒന്നും നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
































