കാസർകോട്: സിഎഎ നിയമം വലിച്ച് കീറി സ്പീകറുടെ മുഖത്ത് എറിഞ്ഞതിന് സസ്പെൻഷൻ കിട്ടിയിട്ടും മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യമന്ത്രിക്ക് മറവിരോഗമോ അല്ലെങ്കിൽ തിമിരമോ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കാസർകോട് പ്രസ് ക്ലബിൻ്റെ ജനസഭ പരിപാടിയിലാണ് ഉണ്ണിത്താൻ പൊട്ടിത്തെറിച്ചത് പൗരത്വ ഭേദഗതി വിഷയത്തിൽ കാസർകോട് എംവി പാർലമെൻ്റിൽ പ്രതികരിച്ചില്ലെന്ന പിണറായുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത് വന്നത് പൗരത്വ ഭേദഗതി സമരത്തിനെതിരെയുള്ള കേസുകൾ പിൻവലിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ആത്മാർത്ഥത തെളിയിക്കേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.
പൗരത്വ നിയമ വിഷയത്തിൽ സിപിഎം നടത്തുന്ന സമരം ആത്മാർഥതയോടെയുള്ളതാണെങ്കിൽ പൗരത്വഭേദഗതിക്കെതിരെ നടത്തിയ സമരത്തിനെതിരെയുള്ള കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാവുമോയെന്നും ഉണ്ണിത്താൻ ചോദിച്ചു ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കെതിരെ പാർലമെൻ്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്. സിഎഎ വിഷയത്തിൽ പാർലമെൻറിൽ ശക്തമായി ഇടപെട്ടിട്ടുണ്ട് ആവശ്യക്കാർക്ക് രേഖ പരിശോധിക്കാവുന്നതാണ്. ജനങ്ങൾക്കൊപ്പമാണ് താൻ നിന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു

































