തൃശൂർ: വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു മേത്തല കൈതക്കാട്ട് സനലിൻ്റെ മകൻ സമൽ കൃഷ്ണ (20) ആണ് മരിച്ചത്.
ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ സമൽ കൃഷ്ണ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാല്യങ്കര എസ്.എൻ.എം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥിയാണ് സമൽ കൃഷ്ണ.

































