കണ്ണൂർ: പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ബേകറി ഉടമയെ കോടതി പോക്സോ കേസിൽ ശിക്ഷിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് കാറിൽ കൊണ്ടുപോയും പ്രതിയുടെ ബേ്കറിയിൽ വെച്ചും പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്.
പോക്സോ കേസ് ചുമത്തിയ പ്രതിക്ക് 13 വർഷം തടവും 65,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിഎം ഹനീഫിനെ (58) ആണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജ് ആർ രാജേഷ് ശിക്ഷിച്ചത്. 2021 സംപ്‌തബർ 19 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എംഇ രാജഗോപാലാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.































