ചെങ്ങന്നൂർ: എന്റെ ചെങ്ങന്നൂർ ഗ്രൂപ്പും,
ഇന്ത്യാ ഗവണ്മെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലെ യുവജനകാര്യ കായിക വകുപ്പിന്റെ ഒരു സ്വയം ഭരണ സ്ഥാപനമായ നെഹ്രു യുവ കേന്ദ്ര ആലപ്പുഴയും സംയുക്തമായി ഒക്ടോബർ മാസത്തിലെ അന്തർദേശീയ ദിനാചരണങ്ങളിൽപ്പെട്ട ലോക ഭക്ഷ്യദിനത്തിൽ തെറ്റായ ഭക്ഷണ രീതികൾ മൂലമുണ്ടാകുന്ന രോഗാവസ്ഥകളെ പറ്റിയും , മായം കലർന്ന വിഷത്തിൽ മുങ്ങിയ ഭക്ഷണ വസ്തുക്കൾ മൂലമുണ്ടാകുന്ന വിപത്തുകൾ , ജങ്ക് ഫുഡുകൾ മൂലം കുഞ്ഞുങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രമേഹം കാൻസർ കിഡ്നിരോഗങ്ങൾ പോലെയുള്ള രോഗങ്ങൾ സാധാരണമാകുന്ന ഈ കാല ഘട്ടത്തിൽ ഡോ. സുമ. എസ് (Medical Officer, Ayush PHC Homoeopathy, Mulakuzha) ന്റെ നേതൃതത്തിൽ ഒക്ടോബർ 16 ബുധനാഴ്ച ചെങ്ങന്നൂർ , പെരിങ്ങാല അലിഞ്ചുവട് സൈനിക് സരോവറിൽ വച്ച് ആരോഗ്യകരമായ ഭക്ഷണ രീതിക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനായി ആഹാരവും ആരോഗ്യവും എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ക്ലാസും , ഭേഷജം പ്രസന്നകുമാർന്റെ നേതൃതത്തിൽ മില്ലറ്റ് മറ്റ് ഔഷധ കൂട്ടുകൾ ഉപയോഗിച്ച് ചാപ്പി പാനീയവും , തിന പായസം, ചാമ ഉപ്പുമാവ്എന്നീ ഹെൽത്തി ഫുഡ് പ്രമോഷനും സംഘടിപ്പിച്ചു. യോഗം സ്മിത വട്ടയത്തിൽ ( മെമ്പർ വാർഡ് 16 മുളക്കുഴ ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു പ്രഡിഡന്റ് ജോൺസൺ ജികെ അധ്യക്ഷത വഹിച്ചു

































