അങ്കമാലി കെഎസ്ആർടിസി ബസുകൾ സമയക്രമം പാലിച്ചില്ലെങ്കിൽ ഉത്തരവാദികളുടെ പേരിൽ നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ ഇതുസംബന്ധിച്ച് കർശനനിർദേശം സിഎംഡിക്കു നൽകിയിട്ടുണ്ട്.
വണ്ടിയുണ്ടായിട്ടും യാത്രക്കാർ ഉണ്ടായിട്ടും കൃത്യസമയത്ത് സർവീസ് നടത്താതിരിക്കുന്നത് അംഗീകരിക്കാനാകില്ല. കേടായ കുറച്ചു വാഹനങ്ങളുടെ യൊക്കെ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ബസുകൾ കൂടി എത്തിയാൽ സമയപ്രശ്നം പരിഹരിക്കാനാകും.
സ്റ്റാൻഡുകളിൽ വന്നു പോകുന്ന ബസുകൾ നോക്കാൻ തത്കാലം ആളെ നിയോഗിക്കും. ആറു മാസം കഴിയുമ്പോൾ കംപ്യൂട്ടറൈസേഷൻ വരുമ്പോൾ ഓരോ ബസും എവിടെയാണെന്ന് തിരുവനന്തപുരത്ത് സിഎംഡിക്ക് അറിയാ ൻ സാധിക്കും
ഓരോ സ്റ്റാൻഡിലും ബസ് കയറുമ്പോൾ സമയം രേഖപ്പെടുത്തും. ട്രാഫിക് ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിനുള്ള മൊബൈൽ ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.































