ഷിംല: ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ പരസ്യമായി പ്രഖ്യാപിച്ചുവെന്ന് രാഹുൽ ഗാന്ധി.
ഹിമാചൽ സർക്കാർ അധികകാലമുണ്ടാകില്ലെന്ന് വെള്ളിയാഴ്ചത്തെ റാലിയിൽ മോദി പ്രസംഗിച്ചതാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ 10 വർഷത്തിനിടെ 22 ശതകോടിശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയാണ് മോദി എഴുത്തിത്തള്ളിയത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കു കൈമാറി. മൺസൂൺ മഴയിലുണ്ടായ ദുരിതം നേരിടാൻ ഹിമാചൽ സർക്കാരിന് 9000 കോടി രൂപ നല്കാൻ മോദി തയാറായില്ലെന്നും രാഹുൽ പറഞ്ഞു.

































