ആലുവയിൽ നിന്നും കാണാതായ പെൺകുട്ടിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. അങ്കമാലിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പമുണ്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും
കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് ആലുവ പൊലീസ് 12 വയസുകാരിയെ കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് തിരികെ പോകാനാഗ്രഹിച്ചാണ് കുട്ടി ആലുവയിലെ വീട് വിട്ടതെന്നാണ് സൂചന. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ട് മാസം മുൻപാണ് കുട്ടി അമ്മയ്ക്കൊപ്പം ആലുവയിലെത്തുന്നത്. കൊൽക്കത്തയിലേക്ക് പോകാൻ സുഹൃത്തിന്‍റെ സഹായം തേടിയിരുന്നു. സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടിയെ പോയത്. ഇന്ന് വൈകിട്ട് 5 മണിക്ക് കടയില്‍ പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.
കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിക്കാന്‍ കാരണമായത്. കുട്ടി നടന്നു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.

































