പി.സി ജോർജിനെതിരെ ആർക്കും പരാതി നൽകിയിട്ടില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പി.സി. ജോർജിൻ്റെ പ്രസ്‌താവന കാരണം പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് നാലു വോട്ട് കൂടുതൽ കിട്ടുമെന്നും തുഷാർ പറഞ്ഞു ബിഡിജെഎസ് സീറ്റുകൾ സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി സ്‌ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും.
ഇടുക്കി, കോട്ടയം, മാവേലിക്കര ചാലക്കുടി അല്ലെങ്കിൽ എറണാകുളം എന്നീ സീറ്റുകളിലാവും ബിഡിജെഎസ് മത്സരിക്കുക. ചാലക്കുടിയാണു പാർട്ടിക്കു താൽപര്യം തുഷാർ കോട്ടയത്താവും മത്സരിക്കുക. താൻ പത്തനംതിട്ടയിൽ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും തുഷാർ വെള്ളാപ്പള്ളിയുമാണു ഗൂഢാലോചന നടത്തിയതെന്ന് പി.സി.ജോർജ് ആരോപിച്ചിരുന്നു
































